ടോവിനോ തോമസ് നായകനായ മറഡോണയുടെ റിലീസ് നീട്ടിവെച്ചു

0

ടോവിനോ തോമസ് നായകനായ മറഡോണയുടെ റിലീസ് നീട്ടിവെച്ചു. ജൂണ്‍22ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. ആഷിക് അബു, ദിലീഷ് പോത്തന്‍ , സമീര്‍ താഹിര്‍ എന്നിവരുടെ സഹസംവിധായകനായിരുന്ന വിഷ്ണു നാരായണ്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് മറഡോണ. വിഷ്ണു തന്നെയാണ് ചിത്രം നീട്ടിവെച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നേരത്തേ മറഡോണയുടെ റിലീസ് ഉറപ്പിച്ചെന്നും ഇനി മാറ്റില്ലെന്നും ടോവിനോ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Leave A Reply

Your email address will not be published.