റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ളി​ലും പ​രി​സ​ര​ത്തും സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​തി​ന്​ നിരോധനം

0

ചെ​ന്നൈ: സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി പേ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ളി​ലും പ​രി​സ​ര​ത്തും റെ​യി​ല്‍​പാ​ള​ങ്ങ​ള്‍​ക്ക്​ സ​മീ​പ​വും​ മൊ​ബൈ​ല്‍​ഫോ​ണി​ല്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​തി​ന്​ നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തി റെ​യി​ല്‍​വേ ബോ​ര്‍​ഡ്​ ഉ​ത്ത​ര​വി​ട്ടു. നിയമം ലംഘിക്കുന്നവരില്‍നിന്ന്​ 2,000 രൂപ പിഴ ഈടാക്കാനുള്ള ഉത്തരവ്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി. സ്​​റ്റേ​ഷ​നു​ക​ള്‍ വൃ​ത്തി​കേ​ടാ​ക്കു​ന്ന​വ​രി​ല്‍​നി​ന്ന്​ 500 രൂ​പ പി​ഴ ഈ​ടാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്​​റ്റേ​ഷ​നു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌​ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും​ റെ​യി​ല്‍​വേ കേ​ന്ദ്ര​ങ്ങ​ള്‍ അ​റി​യി​ച്ചു.

Leave A Reply

Your email address will not be published.