സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിംഹിനിടെ സുഖമില്ലാതെ വന്നതോടെയാണ് സണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എംടിവിയുടെ സ്പ്ലിറ്റ് വില്ല പരിപാടിയുടെ ചിത്രീകരണ സമയത്താണ് സംഭവം. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗര്‍ ജില്ലയിലെ ബ്രിജേഷ് ആശുപത്രിയിലാണ് താരത്തെ വയറ് വേദനയെ തുടര്‍ന്ന്‌ പ്രവേശിപ്പിച്ചത്. അതേസമയം സണ്ണിക്ക് പേടിക്കെണ്ടേതായ കുഴപ്പങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇന്ന് രാവിലെ താരത്തെ ഡിസ്ചാര്‍ജ് ചെയ്‌തേക്കും.

Leave A Reply

Your email address will not be published.