സഞ്ജുവിലെ ഗാനം പുറത്തിറങ്ങി

0

ബോളിവുഡ് താരം സഞ്ജയ് ദത്തിന്‍റെ ജീവിതകഥ ആസ്പദമാക്കി രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന സഞ്ജുവിലെ ഗാനം പുറത്തിറങ്ങി. റൂബി റൂബി എന്ന ഗാനത്തിന്‍റെ ഓഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ സഞ്ജുവായി ജീവിക്കുന്നത്. വ്യത്യസ്ത ആറ് വേഷങ്ങളിലാണ് രണ്‍ബീര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സോനം കപൂര്‍, അനുഷ്‌ക ശര്‍മ, മനീഷ കൊയ്‌ലാള, പരേഷ് റാവല്‍, ദിയ മിര്‍സ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.