മുംബയില്‍ കനത്ത മഴ; മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

0

മുംബയ്: മുംബയില്‍ മഴക്കെടുതിയില്‍ മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. റെയില്‍,​ റോഡ് ഗതാഗതവും താറുമാറായി. ബാന്ദ്ര സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ 15 മിനിട്ട് വരെ വൈകിയാണ് സര്‍വീസ് നടത്തുന്നുത്. മഴ തുടരുന്നതിനാല്‍ തന്നെ വരും മണിക്കൂറുകളില്‍ മലബാര്‍ ഹില്‍,​ ഹിന്ദ്‌മാത,​ ധാരാവി,​ ബൈക്കുള,​ ദാദര്‍ ടി.ടി,​ കബൂര്‍ഖന,​ കിംഗ് സര്‍ക്കിള്‍,​ സാന്റാക്രൂസ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 12 മണിക്കൂര്‍ ശക്തമായ മഴ തുടരുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്കൈമെറ്റ് വെതര്‍ അറിയിച്ചു.
സിയോണ്‍ സ്റ്റേഷന്‍ പൂര്‍ണമായും വെള്ളത്തിനിടയിലാണ്. എങ്കിലും ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. റോഡുകളില്‍ വെള്ളക്കെട്ടായതിനാല്‍ ഖാര്‍,​ മലാ‌ഡ്,​ അന്ധേരി സബ്‌വേകളില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായി. വരും മണിക്കൂറുകളില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുമെന്നതിനാല്‍ തന്നെ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. 2000 ട്രാഫിക് പൊലീസുകാരേയും 750 വാര്‍ഡന്മാരേയും ഗതാഗത നിയന്ത്രണത്തിനായി വിന്യസിച്ചു.

Leave A Reply

Your email address will not be published.