ലിബിയയില്‍ 458 കുടിയേറ്റക്കാരെ നാവികസേന രക്ഷപ്പെടുത്തി

0

ട്രിപ്പോളി: ലിബിയയില്‍ 458 കുടിയേറ്റക്കാരെ നാവികസേന രക്ഷപ്പെടുത്തി. കിഴക്കന്‍ തീരദേശ നഗരങ്ങളായ അല്‍ ഖോംസ്, സ്ലിറ്റാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇത്രയും പേരെ രക്ഷപ്പെടുത്തിയതെന്നാണ് വിവരം. അല്‍ഖോംസില്‍ നിന്ന് നാവികസേനയുടെ റബ്ബര്‍ ബോട്ടില്‍ 361 പേരെയാണ് രക്ഷപ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. 88 സ്ത്രീകളും 44 കുട്ടികളുമുള്‍പ്പെടെയുള്ളവരെയാണ് അല്‍ഖോംസില്‍ രക്ഷപ്പെടുത്തിയത്. സ്ലിറ്റാനില്‍ നിന്ന് 97 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതില്‍ 22 പേര്‍ സ്ത്രീകളും 26 പേര്‍ കുട്ടിളുമാണ്. കഴിഞ്ഞയാഴ്ച മാത്രം 1,000 കുടിയേറ്റക്കാരെയാണ് ലിബിയന്‍ നാവിക സേന രക്ഷപ്പെടുത്തിയത്. 52 മൃതദേഹങ്ങളും സേന കണ്ടെത്തിയിരുന്നു.

Leave A Reply

Your email address will not be published.