അടല്‍ബിഹാരി വാജ്പേയിയെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു

0

ന്യൂഡല്‍ഹി: ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വാജ്പേയിയുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയ പ്രധാനമന്ത്രി അരമണിക്കൂറോളം ഇവിടെ ചെവഴിച്ച ശേഷമാണ് മടങ്ങിയത്. ഞായറാഴ്ച രാത്രി ഏറെ വൈകിയാണ് പ്രധാനമന്ത്രി എയിംസ് ആശുപത്രിയിലെത്തിയത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം ഇത് രണ്ടാം തവണയാണ് മോദി ഇവിടെയെത്തുന്നത്. കിഡ്നി സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് രണ്ടാഴ്ചകള്‍ക്കു മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാജ്പേയിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്, ജെ.പി.നദ്ദ, കോണ്‍ഗ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരും വാജ്പേയിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

Leave A Reply

Your email address will not be published.