കത്വാ പീഡനം;  നിര്‍ണായക വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്

0

ന്യൂഡല്‍ഹി: കത്വാ പീഡനക്കേസില്‍ ബലാല്‍ത്സംഗം ചെയ്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുമ്ബ് തന്നെ ശരീരം നിശ്ചലമായിരുന്നെന്നും പ്രതികള്‍ ഉയര്‍ന്ന അളവില്‍ മയക്കുമരുന്നുകള്‍ പെണ്‍കുട്ടിക്ക് നിര്‍ബന്ധിച്ച്‌ നല്‍കിയിരുന്നുവെന്നും പരിശോധനയില്‍ വ്യക്തമായെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ അന്വേഷണസംഘം ഫോറന്‍സിക് ലാബിലേക്ക് അയച്ചിരുന്നെന്നും കഞ്ചാവ് പോലെയുള്ള പ്രാദേശികമായി ലഭിക്കുന്ന മന്നാര്‍ എന്ന ലഹരിവസ്തുവാണ് പെണ്‍കുട്ടിക്ക് പ്രതികള്‍ നല്‍കിയതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് നല്‍കിയ എപിട്രില്‍ ഗുളികയില്‍ ക്ലോനാസെപാം എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. രോഗിയുടെ ശരീരഭാരവും മറ്റും കണക്കിലെടുത്താണ് ഈ ഗുളികയുടെ ഡോസ് നിശ്ചയിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ ശരീരം താങ്ങുന്നതിലും മൂന്നിരട്ടിയായിരുന്നു പ്രതികള്‍ അവള്‍ക്ക് നല്‍കിയ മരുന്നിന്‍റെ അളവ്. പെണ്‍കുട്ടിയുടെ ശരീരഭാരം വെറും 30 കിലോഗ്രാം ആയിരുന്നു.

Leave A Reply

Your email address will not be published.