മഹീന്ദ്ര ടിയുവി 300 പ്ലസ് മോഡല്‍ വിപണിയിലെത്തിച്ചു

0

ടിയുവി 300 എന്ന മോഡലിന്‍റെ തുടര്‍ച്ചയായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ടിയുവി 300 പ്ലസ് എന്ന മോഡല്‍ വിപണിയിലെത്തിച്ചു. ഒമ്ബത് ആളുകള്‍ക്ക് സൗകര്യപ്രദമായി യാത്രചെയ്യാം ടിയുവി 300 പ്ലസില്‍. 4,400 എംഎം നീളവും 1,835 എംഎം വീതിയുമാണ് വാഹനത്തിനുള്ളത്.
120 ബിഎച്ച്‌പി കരുത്തുളള എംഹോക്ക് എഞ്ചിന്‍ 180 എന്‍എം ടോര്‍ക്കും നല്‍കുന്നു. ആറ് ഗിയര്‍ ട്രാന്‍സ്മിഷന്‍ കൂടുതല്‍ ഡ്രൈവിംഗ് സുഖം പ്രദാനം ചെയ്യും. ജിപിഎസ് നാവിഗേഷനുള്ള 17.8 സെന്റീമീറ്റര്‍ ടച്ച്‌ സ്‌ക്രീന്‍ അടക്കമുള്ള ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റവും മറ്റ് നിരവധി സൗകര്യവും മഹീന്ദ്ര ടിയുവി 300 പ്ലസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 9.66 ലക്ഷമാണ് കേരളത്തിലെ എക്‌സ് ഷോറൂം വില.

Leave A Reply

Your email address will not be published.