തോമസ് ചാണ്ടിയുടെ ഹരജി പരിഗണിക്കുന്നത് ഹൈകോടതി മാറ്റി

0

കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ കമ്ബനിക്കെതിരായ കേസും എഫ്.ഐ.ആറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് ഹൈകോടതി മാറ്റി. ജൂലൈ ആറിലേക്കാണ് മാറ്റിയത്. എം.പി ഫണ്ട് ഉപയോഗിച്ച്‌ റോഡ് നിര്‍മിച്ചത് തോമസ് ചാണ്ടിയുടെ റിസാര്‍‍ട്ടിന് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി തീക്കാടന്‍ സുഭാഷ് സമര്‍പ്പിച്ച ഹരജിയില്‍ കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ തുടര്‍ന്നെടുത്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടിയുടെ കമ്ബനി ഹൈകോടതിയെ സമീപിച്ചത്. റോഡ് നിര്‍മ്മിച്ചത് പൊതുജനത്തിന് വേണ്ടിയാണെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നില്ലെന്ന് വാദത്തിനിടെ കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു.

Leave A Reply

Your email address will not be published.