പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പിക്കാന്‍ ഓസ്ട്രലിയ ഇന്നിറങ്ങുന്നു

0

ഗ്രൂപ്പ് സിയില്‍ പെറുവിനെതിരെ മികച്ച വിജയം നേടി പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പിക്കാന്‍ ഓസ്ട്രലിയ ഇന്നിറങ്ങുന്നു. അതെ സമയം ആദ്യ രണ്ടു മത്സരങ്ങളും തോറ്റ പെറു തങ്ങളുടെ അഭിമാന പോരാട്ടത്തിനാണ് ഇന്നിറങ്ങുന്നത്. ആദ്യ രണ്ടു മത്സരങ്ങളും നേരിയ സ്കോറിന് തോറ്റ പെറു നേരത്തെ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. 36 വര്‍ഷത്തിന് ശേഷം ലോകകപ്പിനെത്തിയ പെറു ജയത്തോടെ മടങ്ങാനായിരിക്കും ഇന്നത്തെ മത്സരത്തിന് ഇറങ്ങുക. രണ്ടു മത്സരത്തിലും ശക്തമായ ടീമിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും തോല്‍വിയേറ്റു വാങ്ങാനായിരുന്നു പെറുവിന്‍റെ വിധി. ഡെന്മാര്‍ക്കിനെതിരെയും ഫ്രാന്‍സിനെതിരെയും ഏകപക്ഷീയമായ ഒരു ഗോളിനാണ് പെറു തോറ്റത്.
അതെ സമയം കഴിഞ്ഞ മത്സരത്തില്‍ ഡെന്‍മാറിക്കിനെ സമനിലയില്‍ തളച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് ഓസ്ട്രലിയ ഇന്നിറങ്ങുന്നത്. പെറുവിനെതിരെ മികച്ച ഗോള്‍ വ്യതാസത്തില്‍ ജയിക്കുകയും ഫ്രാന്‍സ്- ഡെന്‍മാര്‍ക്ക്‌ മത്സരത്തിലെ നേരത്തെ പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പിച്ച ഫ്രാന്‍സ് ഡെന്മാര്‍ക്കിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ഓസ്ട്രലിയക്ക് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പിക്കാം. ഇരു ടീമുകളുടെയും പോയിന്റ് ഒന്നാവുകയാണെങ്കില്‍ ഗോള്‍ ഡിഫറെന്‍സിലൂടെയാവും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ തിരഞ്ഞെടുക്കുക.

Leave A Reply

Your email address will not be published.