നടിയെ ആക്രമിച്ച കേസില്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളി

0

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ അഭിഭാഷകരായ പ്രതീഷ് ചാക്കോയും രാജു ജോസഫും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസില്‍ പതിനൊന്നും പന്ത്രണ്ടും പ്രതികളാണ് പ്രതീഷ് ചാക്കോയും രാജു ജോസഫും.
പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇരുവരും ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസില്‍ നിന്നും ഒഴിവാക്കാനാകില്ലെന്ന് വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് വിചാരണ കോടതി ഉത്തരവിട്ടു. വിചാരണ വേഗത്തിലാക്കാന്‍ തയ്യാറാണെന്ന് കോടതി വ്യക്തമാക്കി. പ്രതിഭാഗം ഇതിനോട് സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.