നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്ന്​ നടന്‍ ദിലീപ്

0

കൊച്ചി: ത​​ന്‍റെ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്ന്​ നടന്‍ ദിലീപ്​. അമ്മ സംഘടനക്ക്​ അയച്ച കത്തിലാണ്​ ദിലീപ്​ ഇക്കാര്യം പറയുന്നത്​. എ​​ന്‍റെ വിശദീകരണം കേള്‍ക്കാതെ എടുത്ത അവൈലബിള്‍ എക്​സിക്യൂട്ടീവി​​ന്‍റെ മുന്‍തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന വിവരം താനും മാധ്യമങ്ങളിലൂടെയാണ്​ അറിഞ്ഞത്​. എന്നാല്‍ കേസില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും,ജനങ്ങള്‍ക്കും മുന്നില്‍ എ​​ന്‍റെ നിരപരാധിത്വം തെളിയിക്കും വരെ ഒരുസംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നും കത്തില്‍ പറയുന്നു.

Leave A Reply

Your email address will not be published.