താന്‍ രാ​ജി​വ​ച്ച ന​ടി​മാ​ര്‍​ക്കൊ​പ്പ​മെ​ന്ന് പൃ​ഥ്വി​രാ​ജ്

0

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍​നി​ന്നും രാ​ജി​വ​ച്ച ന​ടി​മാ​ര്‍​ക്കൊ​പ്പ​മെ​ന്ന് ന​ട​ന്‍ പൃ​ഥ്വി​രാ​ജ്. അ​വ​രു​ടെ തീ​രു​മാ​ന​ത്തെ​യും ധൈ​ര്യ​ത്തെ​യും അം​ഗീ​ക​രി​ക്കു​ന്നു. എ​ന്നാ​ല്‍ അ​വ​രെ വി​മ​ര്‍​ശി​ക്കു​ന്ന ആ​ളു​ക​ള്‍ ഉ​ണ്ടെ​ന്നും പൃ​ഥ്വി​രാ​ജ് ഇം​ഗ്ലീ​ഷ് വാ​രി​ക​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് പ​റ​യേ​ണ്ടി​ട​ത്ത് പ​റ​യേ​ണ്ട​സ​മ​യ​ത്ത് പ​റ​യും. ദി​ലീ​പി​നെ സം​ഘ​ട​ന​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കി​യ​ത് ത​ന്‍റെ സ​മ്മ​ര്‍​ദം കൊ​ണ്ട​ല്ല. മ​റി​ച്ച്‌ സം​ഘ​ട​ന​യി​ലെ എ​ല്ലാ​വ​രും ചേ​ര്‍​ന്നെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി ത​ന്‍റെ സു​ഹൃ​ത്താ​ണെ​ന്നും ആ ​സം​ഭ​വം ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വേ​ദ​നി​പ്പി​ക്കു​ന്ന സം​ഭ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​വ​ളു​ടെ ധൈ​ര്യ​ത്തെ താ​ന്‍ ബ​ഹു​മാ​നി​ക്കു​ന്നു. അ​വ​ളു​ടെ പോ​രാ​ട്ടം അ​വ​ള്‍​ക്കു​വേ​ണ്ടി മാ​ത്ര​മ​ല്ല, സി​നി​മ മേ​ഖ​ല​യി​ലെ എ​ല്ലാ സ്ത്രീ​ക​ള്‍​ക്കും വേ​ണ്ടി​യാ​ണെ​ന്നും മ​ല​യാ​ള സി​നി​മാ രം​ഗ​ത്തെ വ​ഴി​ത്തി​രി​വാ​യി​രു​ന്നു ഈ ​കേ​സെ​ന്നും പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു.

Leave A Reply

Your email address will not be published.