ഐ എന്‍ എ ഹീറോ വക്കം ഖാദര്‍ നാഷണല്‍ ഫൌണ്ടേഷന്‍ പുരസ്‌കാരം സുഗതകുമാരിക്ക്

0

തിരുവനന്തപുരം: വക്കം ഖാദറിന്‍റെ പേരിലുള്ള പുരസ്‌കാരം കവിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിക്ക് സമ്മാനിച്ചു. അവാര്‍ഡും പ്രശസ്തി പത്രവും സുഗതകുമാരിയുടെ മകള്‍ ലക്ഷ്മി ഏറ്റുവാങ്ങി. 2012ല്‍ രൂപം കൊണ്ട സംഘടനയാണ് ഐ എന്‍ എ ഹീറോ വക്കം ഖാദര്‍ നാഷണല്‍ ഫൌണ്ടേഷന്‍. സംഘടനയുടെ ജനറല്‍ സെക്രട്ടറി എം എം ഇഖ്ബാല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തൂക്കിലേറ്റപ്പെട്ടപ്പോള്‍ പോലും മത ഐക്യത്തെ ബ്രിട്ടീഷുകാര്‍ക്ക് കാട്ടി കൊടുത്തവരില്‍ ഒരാളാണ് വക്കം ഖാദര്‍ എന്ന് റവന്യു മന്ത്രി ചന്ദ്രശേഖരന്‍ ഉദ്‌ഘാടന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. സുഗതകുമാരിയുടെ ‘മരത്തിന് സ്തുതി’ എന്ന കവിതയും സംഘാടകര്‍ ഓര്‍മ്മപ്പെടുത്തി.

Leave A Reply

Your email address will not be published.