കെവിന്‍ മുങ്ങിമരിച്ചതാണെന്ന്  രാസപരിശോധന ഫലം

0

തിരുവനന്തപുരം:  കോട്ടയം സ്വദേശി കെവിന്‍ മുങ്ങിമരിച്ചതാണെന്ന് സ്ഥിരീകരിച്ച്‌ രാസപരിശോധന ഫലം. കെവിന്‍റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത് തെന്മല ചാലിയക്കര ആറിലെ വെള്ളം തന്നെയാണെന്ന് വിദഗ്‌ദ്ധ സംഘം കണ്ടെത്തി. കെവിന്‍റെ ശരീരത്തില്‍ മദ്യത്തിന്‍റെ അംശവും അന്വേഷണ സംഘം കണ്ടെത്തി. വെള്ളം ചോദിച്ചപ്പോള്‍ കെവിന് മദ്യം നല്‍കിയതായി പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യത്തിലെ കൂടുതല്‍ പരിശോധനകള്‍ക്കായി ഡോക്‌ടര്‍മാരുടെ വിദഗ്‌ദ്ധ സംഘം നാളെ തെന്മലയില്‍ പരിശോധന നടത്തും. ഇതിന് ശേഷം സംഘം പൊലീസിന് അന്തിമ റിപ്പോര്‍ട്ട് നല്‍കും.

 

 

Leave A Reply

Your email address will not be published.