ട്രംപിന്‍റെ പിന്തുണയോടെ കൊണ്ടുവന്ന യോഗ്യതാധിഷ്‌ഠിത കുടിയേറ്റ ബില്‍ പരാജയപ്പെട്ടു

0

വാഷിങ്‌ടണ്‍: പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്‍റെ പിന്തുണയോടെ കൊണ്ടുവന്ന യോഗ്യതാധിഷ്‌ഠിത കുടിയേറ്റ ബില്‍ യു.എസ്‌. പ്രതിനിധിസഭയില്‍ പരാജയപ്പെട്ടു. ഗ്രീന്‍ കാര്‍ഡിനു നിലവിലുള്ള രാജ്യപരിഗണന മാറ്റി യോഗ്യതാധിഷ്‌ഠിത പരിഗണന കൊണ്ടുവരുന്നതാണു ബില്‍. ഇന്ത്യയില്‍നിന്നടക്കമുള്ള പ്രഫഷണലുകള്‍ ഏറെ പ്രതീക്ഷയോടെയാണ്‌ ഈ ബില്ലിനെ കാത്തിരുന്നതും. ബില്ലിന്‌ അനുകൂലമായി വോട്ട്‌ ചെയ്യണമെന്ന്‌ ഇന്നലെ അവതരണത്തിനു മുമ്ബ്‌ പ്രസിഡന്റ്‌ ട്രംപ്‌ പ്രതിനിധികളോട്‌ അഭ്യര്‍ഥിച്ചിരുന്നു. 121 ന്‌ എതിരേ 301 വോട്ടുകള്‍ക്കാണ്‌ ദ്‌ ബോര്‍ഡര്‍ സെക്യൂരിറ്റി ആന്‍ഡ്‌ ഇമിഗ്രേഷന്‍ പരിഷ്‌കരണ നിയമം 2018 ( “ഗൂഡ്‌ലറ്റ്‌ ബില്‍” ) പരാജയപ്പെട്ടത്‌. വിര്‍ജിനിയയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗം ബോബ്‌ ഗൂഡ്‌ലറ്റ്‌ കൊണ്ടുവന്ന ബില്ലായതിനാലാണ്‌ ഈ പേര്‌.

Leave A Reply

Your email address will not be published.