പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തി; വാരിയെല്ലുകള്‍ക്ക് പൊട്ടല്‍

0

കുന്നംകുളം: കുന്നംകുളം ചിറളയത്ത് പതിനൊന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ചു. തമിഴ്നാട് ചിദംബരം സ്വദേശികളായ മാര്‍ട്ടിന്റെയും സുകന്യയുടെയും മകന്‍ സ്റ്റിവാക് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് പാലുകൊടുത്ത് തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞിനെ പിന്നീട് നോക്കിയപ്പോള്‍ അനക്കമുണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. പാല്‍ ശ്വാസകോശത്തില്‍ കുടുങ്ങിയതാകാം മരണകാരണമെന്നായിരുന്നു ആദ്യ നിഗമനം.
എന്നാല്‍, വിദഗ്ധ പരിശോധനയില്‍ കുട്ടിയുടെ രണ്ട് വാരിയെല്ലുകള്‍ക്ക് പൊട്ടലുള്ളതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തു വരികയാണ്.

Leave A Reply

Your email address will not be published.