കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഗുരുവായൂരില്‍

0

തൃശൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഗുരുവായൂരില്‍. 2016 ഡിസംബര്‍ 29നും രാജ്നാഥ് സിംഗ് ക്ഷേത്രദര്‍ശനത്തിനെത്തിയിരുന്നു.  ക്ഷേത്രദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂരില്‍ സുരക്ഷ ശക്തമാക്കി. ഇന്ന് രാത്രി ഏഴോടെയാണ് കേന്ദ്രആഭ്യന്തര മന്ത്രി ഗുരുവായൂരിലെത്തുക. ശ്രീവത്സം ഗസ്റ്റഹൗസില്‍ വിശ്രമിച്ച്‌ നാളെ പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യദര്‍ശനം നടത്തും. രാവിലെ ഒമ്ബതോടെയാണ് മടക്കം. നഗരത്തിലും ഹോട്ടലുകളിലും പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് ബോംബ് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. വൈകീട്ട് ക്ഷേത്രത്തിന് ചുറ്റും പോലീസ് റൂട്ട്മാര്‍ച്ച്‌ നടത്തി

Leave A Reply

Your email address will not be published.