മോഹന്‍ലാലിന്‍റെ നായികയായി ദുര്‍ഗ കൃഷ്ണ

0

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി ദുര്‍ഗ കൃഷ്ണ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പൃഥ്വിരാജ് ചിത്രം വിമാനത്തിലൂടെയാണ് ദുര്‍ഗയുടെ അരങ്ങേറ്റം. പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും രചിക്കുന്നത്. കൂടാതെ ഐ വി ശശിയുടെ മകന്‍ അനിയും സഹതിരക്കഥാകൃത്താണ്. ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും.

Leave A Reply

Your email address will not be published.