കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റടിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം

0

തിരുവനന്തപുരം: കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും ശക്തമായ കാറ്റടിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്‍റെ പടിഞ്ഞാറുഭാഗത്ത് മത്സ്യബന്ധത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. കൂടാതെ കേരള തീരത്ത് മത്സ്യബന്ധത്തിന് പോകുമ്ബോള്‍ ജാഗ്രത പാലിക്കണം. ഈ മുന്നറിയിപ്പ് ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ട് മുതല്‍ അടുത്ത 24 മണിക്കൂറിലേക്കു ബാധകമായിരിക്കും. മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗതയിലും ചിലപ്പോള്‍ 55 കി.മീ. വേഗതയിലും കാറ്റടിക്കുവാന്‍ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ലക്ഷദ്വീപിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്ക് ഭാഗത്തും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാദ്ധ്യതയുണ്ട്.

Leave A Reply

Your email address will not be published.