സ്പാനിഷ് ഫുട്ബോള്‍ടീം പരിശീലകന്‍ ഫെര്‍ണാണ്ടോ ഹിയെറോ രാജിവച്ചു

0

മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ടീം പരിശീലകന്‍ ഫെര്‍ണാണ്ടോ ഹിയെറോ രാജിവച്ചു. ലോകകപ്പില്‍ സ്പെയ്ന്‍ പ്രീ-ക്വാര്‍ട്ടറില്‍ പുറത്തായതിനു പിന്നാലെയാണ് രാജി. ലോകകപ്പിന് രണ്ടുദിവസംമുമ്ബുമാത്രമാണ് ഹിയെറോ പരിശീലകസ്ഥാനം ഏറ്റെടുത്തത്. ജുലന്‍ ലെപെടേഗി അപ്രതീക്ഷിതമായി പുറത്തായതിനെത്തുടര്‍ന്നാണ് ടെക്നിക്കല്‍ ഡയറക്ടറായിരുന്ന ഹിയെറോയെ പരിശീലകനായി നിയമിച്ചത്. ദേശീയടീമിനായി 89 മത്സരം കളിച്ചിട്ടുള്ള ഈ മുന്‍നായകന്‍ മികച്ച പ്രതിരോധതാരമായിരുന്നു. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനായി ആറുവര്‍ഷം കളിച്ചു.

Leave A Reply

Your email address will not be published.