നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയില്‍ വിധി ഇന്ന്

0

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ ലഭിച്ച നാലു പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്. ശിക്ഷയനുഭവിക്കുന്ന നാലു പ്രതികളുടെ ഹര്‍ജിയില്‍ കോടതി നേരത്തെ വാദം കേട്ടിരുന്നു. കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തി ആകാതിരുന്നതിനാല്‍ തടവുശിക്ഷ മാത്രമാണ് ലഭിച്ചത്. മറ്റൊരാള്‍ ജീവനൊടുക്കി. മറ്റ് നാലു പ്രതികളായ അക്ഷയ്, പവന്‍, വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് ഡല്‍ഹി ഹൈക്കോടതിയുടെ വധശിക്ഷക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, ഡല്‍ഹി ഹൈക്കോടതിയുടെ വിധി മുമ്ബ് സുപ്രീം കോടതി ശരിവെച്ചിരുന്നു. പ്രതികള്‍ വീണ്ടും പുനഃപരിശോധന ഹര്‍ജി നല്‍കുകയായിരുന്നു.

Leave A Reply

Your email address will not be published.