നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു

0

കൊച്ചി: എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനിടെ കേസില്‍ ഏതൊക്കെ രേഖകള്‍ വേണമെന്ന് അക്കമിട്ട് വ്യക്തമാക്കാന്‍ എട്ടാം പ്രതി ദിലീപിനോട് കോടതി നിര്‍ദ്ദേശിച്ചു. കേസിലെ രേഖകള്‍ വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ ഈ നിര്‍ദ്ദേശം.
ഫോറന്‍സിക് റിപ്പോര്‍ട്ട് അടക്കമുള്ള ചില രേഖകള്‍ അപൂര്‍ണമായാണ് നല്‍കിയതെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ആവശ്യമുള്ള മുഴുവന്‍ രേഖയും നല്‍കിയെന്നും ചില രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രോസിക്യൂഷനുമായി ധാരണയിലെത്തിയ ശേഷം നല്‍കാന്‍ കഴിയുന്ന രേഖകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് അടുത്ത മാസം ഒന്നിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.