ട്രംപിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി ബ്രിട്ടനില്‍ സുരക്ഷ ശക്തമാക്കി

0

അമേരിക്ക: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി ബ്രിട്ടനില്‍ സുരക്ഷ ശക്തമാക്കി.  പ്രധാനമന്ത്രി തെരേസ മേയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നത്. നാളെയാണ് ട്രംപ് ബ്രിട്ടനിലെത്തുന്നത്. യൂറോപ്യന്‍ നിര്‍മ്മിത വസ്തുക്കള്‍ക്ക് ട്രംപ് ഭരണകൂടം അമിത ചുങ്കം ഏര്‍പ്പെടുത്തിയ വിവാദങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തിന്‍റെ ബ്രിട്ടന്‍ സന്ദര്‍ശനം. കഴിഞ്ഞ വര്‍ഷം യു. സ് സന്ദര്‍ശിച്ച പ്രധാനമന്ത്രി തെരേസ മേയാണ് അദ്ദേഹത്തെ ഔദ്യോഗികമായി രാജ്യത്തേക്ക് ക്ഷണിച്ചത്. സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ ട്രംപിന് താമസമൊരുക്കിയ വെസ്റ്റ് ഫീല്‍ഡിന് പുറത്തും അകത്തുമായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. എന്നാല്‍ ട്രംപ് അധികാരത്തിലേറിയത് മുതല്‍ വിവിധ വിഷയങ്ങളില്‍ ബ്രിട്ടനുമായി ഇടഞ്ഞു നില്ക്കുന്ന സാഹചര്യമുള്ളതിനാല്‍ ട്രംപിനെ ബ്രിട്ടനിലേക്ക് ക്ഷണിക്കരുതെന്നാണ് ഒരു വിഭാഗം ആളുകള്‍ പ്രതികരിച്ചത്.

Leave A Reply

Your email address will not be published.