പുതിയ ബ്രോഡ്ബാന്‍ഡ് ഓഫറുകള്‍ അവതരിപ്പിച്ച്‌ വൊഡാഫോണ്‍ യു

0

തകര്‍പ്പന്‍ ബ്രോഡ്ബാന്‍ഡ് ഓഫറുകള്‍ അവതരിപ്പിച്ച്‌ വൊഡാഫോണ്‍ യു. 250 എംബിപിഎസ്, 200 എംബിപിഎസ് പ്ലാനുകളാണ് അവതരിപ്പിച്ചത്. 2499 രൂപക്ക് 1.5 ടിബി ഡാറ്റ ഒരു മാസത്തേക്ക് ലഭിക്കും. പരിധി കഴിഞ്ഞാല്‍ 4 എംബിപിഎസ് വേഗത്തില്‍ തുടര്‍ന്നും സൗജന്യമായി നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ഇതോടൊപ്പം തന്നെ 7497 രൂപയ്ക്ക് 50 എംബിപിഎസ് ഉള്ള മറ്റൊരു പ്ലാന്‍ കമ്ബനി അവതരിപ്പിച്ചു. ഈ പ്ലാന്‍ പ്രകാരം 90 ദിവസത്തേക്ക് 5 ടിബി ഡാറ്റയായിരിക്കും ലഭിക്കുക. പരിധി കഴിഞ്ഞ ശേഷം മേല്‍പറഞ്ഞ പോലെ 4 എംബിപിഎസ് വേഗതയില്‍ സൗജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാം. 1999 രൂപയുടെ പ്ലാനില്‍ 200 എംബിപിഎസ് വേഗതയില്‍ 1.2 ടിബി ഡാറ്റ ഒരു മാസത്തേക്ക് ലഭിക്കുമ്ബോള്‍ 5997 രൂപയുടെ പ്ലാനില്‍ 4.1 ടിബി ഡാറ്റ 200 എംബിപിഎസ് വേഗതയില്‍ ലഭിക്കും. നിലവില്‍ കോയമ്ബത്തൂര്‍ മാത്രം ലഭ്യമാക്കിയ ഈ പ്ലാനുകള്‍ ഉടന്‍ തന്നെ മറ്റു സ്ഥലങ്ങളിലേക്കും എത്തുമെന്നാണ് വിവരം.

Leave A Reply

Your email address will not be published.