അ​ഭി​മ​ന്യു​വി​​​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​​ല്‍ ​മൂ​ന്ന്​ പ്ര​തി​ക​ളെ ഇ​ന്ന്​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

0

കൊ​ച്ചി: ബി​രു​ദ വി​ദ്യാ​ര്‍​ഥി അ​ഭി​മ​ന്യു​വി​​​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​​ല്‍ അ​റ​സ്​​റ്റി​ലാ​യ ​മൂ​ന്ന്​ പ്ര​തി​ക​ളെ ഇ​ന്ന്​ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ചോ​ദ്യം ചെ​യ്യ​ലി​ന്​ പൊ​ലീ​സ്​ ഏ​ഴ്​ ദി​വ​സ​ത്തേ​ക്ക്​ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ കോ​ട്ട​യം ക​ങ്ങ​ഴ പ​ത്ത​നാ​ട്​ ചി​റ​ക്ക​ല്‍ വീ​ട്ടി​ല്‍ ബി​ലാ​ല്‍ സ​ജി (19), പ​ത്ത​നം​തി​ട്ട കോ​ട്ട​ങ്ക​ല്‍ ന​ര​ക​ത്തി​നം​കു​ഴി വീ​ട്ടി​ല്‍ ഫാ​റൂ​ഖ്​ അ​മാ​നി (19), പ​ള്ളു​രു​ത്തി പു​തി​യ​ണ്ടി​ല്‍ വീ​ട്ടി​ല്‍ റി​യാ​സ്​ ഹു​സൈ​ന്‍ (37)എ​ന്നി​വ​രെ​യാ​ണ്​ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി (ര​ണ്ട്) മു​മ്ബാ​കെ ഹാ​ജ​രാ​ക്കു​ന്ന​ത്. ഇ​വ​രെ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11.30 വ​രെ ചോ​ദ്യം ചെ​യ്യാ​നാ​ണ്​ കോ​ട​തി ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടി​രു​ന്ന​ത്. ഈ ​സ​മ​യ​പ​രി​ധി ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​വ​രെ ഹാ​ജ​രാ​ക്കു​ന്ന​ത്. കേ​സി​ല്‍ ഇ​തു​വ​രെ ഏ​ഴ്​ പ്ര​തി​ക​ളാ​ണ്​ അ​റ​സ്​​റ്റി​ലാ​യി​ട്ടു​ള്ള​ത്.

Leave A Reply

Your email address will not be published.