എസ‌്ബിഐ ജീവനക്കാര്‍ക്ക് നല്‍കിയ ബത്ത തിരിച്ചുപിടിക്കാന്‍ ഉത്തരവ്

0

ന്യൂഡല്‍ഹി : എസ‌്ബിഐ ബാങ്കില്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ അധികസമയം ജോലിചെയ്തതിനു ജീവനക്കാര്‍ക്ക് നല്‍കിയ ബത്ത തിരിച്ചുപിടിക്കാന്‍ ഉത്തരവ്. അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനു മുമ്ബ് നല്‍കിയ ബത്ത തിരിച്ചുപിടിക്കാനാണ‌് സോണല്‍ അധികാരികളോട‌് ആവശ്യപ്പെട്ടിരിക്കുന്നത‌്. എന്നാല്‍, കേരളത്തിലെ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ ബഹുഭൂരിപക്ഷത്തിനും അധികസമയ ജോലിക്കുള്ള ബത്ത ഇതേവരെ ലഭിച്ചിട്ടില്ല.
2016 നവംബര്‍ 14നും ഡിസംബര്‍ 30നും ഇടയില്‍ വൈകിട്ട് ഏഴിനുശേഷവും ജോലിചെയ്തവര്‍ക്കാണ് ബത്ത പ്രഖ്യാപിച്ചത്. ഇതിനുശേഷം 2017 ഏപ്രില്‍ ഒന്നിനാണ് വിവിധ അസോസിയേറ്റ് ബാങ്കുകള്‍എസ്ബിഐയില്‍ ലയിപ്പിച്ചത്
സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂറില്‍ അധികസമയ ജോലിക്കുള്ള ബത്ത ഭാഗികമായി നല്‍കിയിരുന്നു. ഇതു പൂര്‍ണമായി അനുവദിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ലയനത്തിനുശേഷം എസ്ബിഐ മാനേജ്മെന്റിനു ജീവനക്കാര്‍ നിവേദനം നല്‍കി. ഈ ആവശ്യം പരിഗണിക്കുന്നതിന‌് പകരം നല്‍കിയ ബത്ത തിരിച്ചുപിടിക്കാനാണ‌് ഉത്തരവിട്ടത‌്.

Leave A Reply

Your email address will not be published.