ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ക്ലാസ് മുറികളില്‍ നിരീക്ഷണ കാമറകള്‍ക്ക് വിലക്ക്

0

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ക്ലാസ് മുറികളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സര്‍ക്കുലറിറക്കി. വീഴ്ച വരുത്തുന്ന സ്‌കൂളുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു. നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്‌കൂളുകള്‍ ക്ലാസ് മുറികളില്‍നിന്ന് ഇവ നീക്കം ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളില്‍ കാമറ സ്ഥാപിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം നിലവിലുണ്ട്.

Leave A Reply

Your email address will not be published.