അണ്ടര്‍ 16-ഇന്ത്യക്ക് വിജയം

0

അണ്ടര്‍ 16 ഇന്ത്യന്‍ ടീമിന്‍റെ തായ്‌ലാന്റ് ടൂറില്‍ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യക്ക് വിജയം. തായ്ലാന്റ് ക്ലബായ ബുറിറാം യുണൈറ്റഡിനെ നേരിട്ട ഇന്ത്യന്‍ ടീം എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വിജയിച്ചത്. ഇന്ത്യക്കായി കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ഭുവനേഷ് ഗോള്‍ നേടി. കളിയുടെ അവസാന നിമിഷങ്ങളിലാണ് വിജയം ഉറപ്പിച്ച രണ്ടാം ഗോള്‍ പിറന്നത്. രോഹിദ് ദാനു ആയിരുന്നു രണ്ടാം ഗോളുമായി എത്തിയത്. ചൈനയില്‍ ടൂര്‍ണമെന്റില്‍ വിജയമില്ലാതെ ആയിരുന്നു ഇന്ത്യന്‍ കുട്ടികള്‍ മടങ്ങിയത്. ഈ വിജയം കുട്ടികളുടെ ആത്മവിശ്വാസം തിരികെ കൊണ്ടുവരും. ഇനി ജൂലൈ 17ആം തീയതി ബാങ്കോക്ക് ഗ്ലാസ് എഫ് സിയുമായാണ് ഇന്ത്യ കളിക്കുക.

Leave A Reply

Your email address will not be published.