ഇന്ത്യ ഇംഗ്ലണ്ട് ഏകദിനക്രിക്കറ്റ് പരമ്ബരയില്‍ ഇന്ത്യക്ക് ആദ്യ ജയം

0

ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. എട്ടുവിക്കറ്റിനാണ് ഇംഗ്ലണ്ടിനെ കീഴടക്കിയത്. 137 റണ്‍സെടുത്ത് പുറത്താകാതെനിന്ന രോഹിത് ശര്‍മയും ബൗളിങ്ങില്‍ ആറുവിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്ബരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി. മൂന്നു ഏകദിനങ്ങളാണ് പരമ്ബരയിലുള്ളത്. നേരത്തെ ടിട്വന്റി പരമ്ബര 2-1നായിരുന്നു ഇന്ത്യ വിജയിച്ചത്. ആദ്യ ടിട്വന്റിയില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം ടി ട്വിന്റി ഇംഗ്ലണ്ട് നേടി. എന്നാല്‍ മൂന്നാം ടിട്വന്റി രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയിലൂടെ ഇന്ത്യ നേടി.

Leave A Reply

Your email address will not be published.