റെക്കോഡ് നേട്ടത്തില്‍ ഓഹരി വിപണി

0

മുംബൈ: ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം തുടരുന്നു. സെന്‍സെക്‌സ് 97 പോയന്റ് ഉയര്‍ന്ന് 36646ലും നിഫ്റ്റി 25 പോയന്റ് നേട്ടത്തില്‍ 11048ലുമാണ് വ്യാപാരം നടക്കുന്നത്. ഊര്‍ജം, ലോഹം എന്നീ വിഭാഗങ്ങളടക്കം മിക്കവാറും സെക്ടറുകളിലെ ഓഹരികള്‍ നേട്ടത്തിലാണ്. വിപ്രോ, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, റിലയന്‍സ്, മാരുതി സുസുകി, ഐഒസി, ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി, വേദാന്ത, പവര്‍ ഗ്രിഡ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

Leave A Reply

Your email address will not be published.