ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് ന​വം​ബ​ര്‍ 21 മു​ത​ല്‍ ഡി​സം​ബ​ര്‍ 18വ​രെ

0

മോ​സ്കോ: 2022 ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ന്‍റെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ര്‍ 21 മു​ത​ല്‍ ഡി​സം​ബ​ര്‍ 18വ​രെ​യാ​ണ് ലോ​ക​ക​പ്പ് ന​ട​ക്കു​ക​യെ​ന്ന് ഫി​ഫ പ്ര​സി​ഡ​ന്‍റ് ഇ​ന്‍​ഫാ​ന്‍റീ​നോ അ​റി​യി​ച്ചു. നി​ല​വി​ലെ 32 ടീ​മു​ക​ള്‍ എ​ന്ന രീ​തി​ക്കു പ​ക​രം ടീ​മു​ക​ളു​ടെ പ​ങ്കാ​ളി​ത്തം 48 ആ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്ന് ഫി​ഫ അ​റി​യി​ച്ചു.  അ​തേ​സ​മ​യം, തീ​യ​തി പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ യൂ​റോ​പ്യ​ന്‍ ആ​രാ​ധ​ക​ര്‍ രം​ഗ​ത്തെ​ത്തി. ഇ​താ​ദ്യ​മാ​യാ​ണ് ന​വം​ബ​ര്‍-​ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്. സാ​ധാ​ര​ണ നി​ല​യി​ല്‍ മെ​യ്- ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലാ​ണ് ലോ​ക​ക​പ്പ് ന​ട​ക്കു​ക. ഖ​ത്ത​റി​ലെ കാ​ലാ​വ​സ്ഥ പ​രി​ഗ​ണി​ച്ചാ​ണ് തീ​യ​തി​ക​ള്‍ മാ​റ്റി​യ​ത്.

Leave A Reply

Your email address will not be published.