കരസേനാ മേധാവി ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും

0

ശ്രീനഗര്‍: കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. സ്ഥലത്തെ സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായാണ് സന്ദര്‍ശനം. കശ്മീരിലെ അഖ്‌നൂറിലാണ് അദ്ദേഹം സന്ദര്‍ശനത്തിനെത്തുന്നത്. ജമ്മു കശ്മീരിലെ അനന്ത് നാഗ് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അചാബല്‍ ഭാഗത്തുണ്ടായ ഭീകരാക്രമണത്തില്‍ 96 ബറ്റാലിയനില്‍പ്പെട്ട സൈനികര്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് അചാബല്‍ പ്രദേശത്തും, പരിസരത്തും, സുരക്ഷ കര്‍ശനമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കരസേനാ മേധാവി സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്തന്‍ ഇവിടേക്കെത്തുന്നത്.

Leave A Reply

Your email address will not be published.