കോളേജ് വിദ്യാര്‍ത്ഥിയായി നിവിന്‍ പോളി വീണ്ടും

0

പ്രേമത്തിനു ശേഷം കോളേജ് വിദ്യാര്‍ത്ഥിയായി നിവിന്‍ പോളി എത്തുന്ന പുതിയ ചിത്രമാണ് ഗൗരി. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് ഫാമിലി ഡ്രാമയ്ക്കൊപ്പം മാസ് ആക്ഷനുമുണ്ടായിരിക്കുമെന്നാണ് വിവരം. വൈശാഖാ സിനിമയുടെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ നായികയോ, മറ്റ് താരങ്ങളുടെയോ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

 

 

Leave A Reply

Your email address will not be published.