നാട്ടുകാരെ ആക്രമിച്ച മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​നെ നാ​ട്ടു​കാ​ര്‍ ത​ല്ലി​ക്കൊ​ന്നു

0

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡ് ല​ത്തേ​ഹ​ര്‍ ജി​ല്ല​യി​ലെ മ​ണി​ക പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍, നാട്ടുകാരെ ആക്രമിച്ച മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​നെ നാ​ട്ടു​കാ​ര്‍ കൂ​ട്ടം​ചേ​ര്‍​ന്നു ത​ല്ലി​ക്കൊ​ന്നു. മ​റ്റൊ​രാ​ളെ മ​ര്‍​ദി​ച്ച​വ​ശ​നാ​ക്കി ബ​ന്ദി​യാ​ക്കി. സ​ഹോ​ദ​ര​ന്‍​മാ​രാ​യ ര​ണ്ടു​പേ​രെ ആ​യു​ധ​ധാ​രി​ക​ളാ​യ ഒ​രു സം​ഘം മ​ര്‍​ദി​ക്കു​ന്ന​തു ക​ണ്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ലാ​ണ് മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. സംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ ബാക്കിയുള്ളവര്‍ രക്ഷപെട്ടു. ര​ഞ്ജി​ത് ദാ​സ്, ദ​രോ​ഗ ഒ​റാ​വോ​ണ്‍ എ​ന്നി​വ​രാ​ണ് നാ​ട്ടു​കാ​രു​ടെ പി​ടി​യി​ലാ​യ​ത്. മ​ത്ലോം​ഗ് സ്വ​ദേ​ശി​യാ​യ ര​ഞ്ജി​ത് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ജാ​ര്‍​ഖ​ണ്ഡ് ജ​ന്‍ മു​ക്തി പ​രി​ഷ​ത് എ​ന്ന സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​വ​രെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Leave A Reply

Your email address will not be published.