എസ്ബിഐ പ്രൊബേഷണറി ഓഫീസര്‍ പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

0

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് നടത്തിയ പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ജൂലൈ 1, 7, 8 തീയതികളില്‍ നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ കരിയര്‍ സെക്ഷനില്‍ നിന്ന് പരീക്ഷാഫലം അറിയാന്‍ സാധിക്കും. ഓണ്‍ലൈന്‍ മെയിന്‍ പരീക്ഷ 2018 ഓഗസ്റ്റ് നാലിനാണ് നടത്തുന്നത്.
200 മാര്‍ക്കിന്‍റെ ഒബ്ജക്ടീവ് പരീക്ഷയും 50 മാര്‍ക്കിന്‍റെ എഴുത്തുപരീക്ഷയും ചേര്‍ന്നാണ് മെയിന്‍ പരീക്ഷ. ഒബ്ജക്ടീവ് പരീക്ഷയുടെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറായിരിക്കും. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നതിനുള്ള എഴുത്തു പരീക്ഷയ്ക്ക് 30 മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. തെറ്റായി രേഖപ്പെടുത്തുന്ന ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും. മെയിന്‍ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഗ്രൂപ്പ് എക്‌സസൈസും ഇന്റര്‍വ്യൂവും 2018 സെപ്റ്റംബര്‍ 24 നും ഒക്ടോബര്‍ 12 നും ഇടയില്‍ നടത്തുന്നതാണ്.

Leave A Reply

Your email address will not be published.