കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു

0

കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു. മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഗതാഗതം നിര്‍ത്തിവച്ചത്. അപകടനിലയ്ക്കും മുകളില്‍ വെള്ളമെത്തിയതിനെ തുടര്‍ന്നാണ് റെയില്‍വെയുടെ തീരുമാനം. ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.

വേണാട്, ശബരി, പരശുറാം, എന്നിവയാണ് എറണാകുളത്ത് നിന്നു വരേണ്ടത്. കേരള എക്‌സ്പ്രസ് കോട്ടയത്ത് എത്തിയെങ്കിലും യാത്ര തുടരാന്‍ പറ്റാത്ത സ്ഥിതിയാണ്. തിരുവനന്തപുരത്ത് നിന്നുള്ള ജനശതാബ്ദി ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുന്നു. ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടേക്കാം. വെള്ളമിറങ്ങിയാല്‍ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്നാണ് റെയില്‍വെയുടെ നിലപാട്.

Leave A Reply

Your email address will not be published.