അമിതവേഗതയില്‍ ജെറ്റ് സ്‌കൈ ഓടിക്കുന്നവര്‍ക്ക് യുഎഇയില്‍ കനത്ത പിഴ

0

യുഎഇ: ജെറ്റ് സ്‌കൈ ഓടിക്കുന്നതില്‍ നിയമലംഘനം നടത്തുന്നവരില്‍ നിന്ന് യുഎഇയില്‍ 50,000 ദര്‍ഹം വരെ പിഴ ഈടാക്കും. അബുദാബി ട്രാന്‍സ്‌പോര്‍ട്ട് വിഭാഗമാണ് തീരുമാനം അറിയിച്ചത്. അമിതവേഗതയില്‍ ജെറ്റ് സ്‌കൈ ഓടിക്കുന്നവര്‍ക്ക് പിഴയില്‍ യാതൊരു ഇളവും നല്‍കുന്നതല്ല. അമിതവേഗതയിലാണെന്ന് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും വകുപ്പ് അറിയയിച്ചു. ആദ്യ പിഴ 500 ദര്‍ഹവും, രണ്ടാമത്തെ പിഴ 1,000ദര്‍ഹാവും മൂന്നാമത്തെ പിഴ 2,000 ദര്‍ഹവുമാണ്. ഇതിനോടൊപ്പം ജെറ്റ് സ്‌കൈ പിടിച്ചു വയ്ക്കുകയും ചെയ്യും.

Leave A Reply

Your email address will not be published.