ഓര്‍ത്തഡോക്‌സ് വൈദികരുടെ ജാമ്യപേക്ഷ കോടതി തള്ളി

0

കൊച്ചി: ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ വൈദികരുടെ ജാമ്യം തിരുവല്ല കോടതി തള്ളി. ഫാ ജോബ് മാത്യു, ഫാ ജോണ്‍സണ്‍ വി മാത്യു എന്നിവരുടെ അപേക്ഷയാണ് കോടതി തള്ളിയത്. ഹൈക്കോടതിയെ സമീപിക്കുമെന്ന് വൈദികര്‍ വ്യക്തമാക്കി.

കുമ്ബസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികര്‍ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്.

മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. അഞ്ച് വൈദികര്‍ക്കെതിരെയാണു വീട്ടമ്മയുടെ ഭര്‍ത്താവ് പീഡനക്കുറ്റം ആരോപിച്ചത്. എന്നാല്‍, ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമാണു യുവതി മൊഴി നല്‍കിയത്.

Leave A Reply

Your email address will not be published.