ക്രൂഡ് വില കുത്തനെ ഇടിഞ്ഞു

0

ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞതോടെ ആഭ്യന്തര വിപണിയിലും അത് പ്രതിഫലിച്ചേക്കും. ഒമ്ബതുദിവസംകൊണ്ട് ക്രൂഡ് വിലയില്‍ ബാരലിന് ഏഴ് ഡോളറിന്‍റെ കുറവാണുണ്ടായത്. അതേസമയം, വ്യാഴാഴ്ച പെട്രോളിന് ആറും ഡീസലിന് 12 പൈസയുമാണ് രാജ്യത്തെ പൊതുമേഖല എണ്ണ കമ്ബനികള്‍ കുറയ്ക്കാന്‍ തയ്യാറായത്.
ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 76.78 രൂപയും ഡീസല്‍ ലിറ്ററിന് 68.35രൂപയുമാണ് വില. ആഗോള വിപണിയിലെ വിലയും വിനിമയ നിരക്കും നികുതികളും ചേര്‍ത്താണ് എണ്ണക്കമ്ബനികള്‍ വില നിശ്ചയിക്കുന്നത്. വ്യാഴാഴ്ചയിലെ വിലപ്രകാരം ബ്രന്റ് ക്രൂഡ് ബാരലിന് 72 ഡോളറാണ് വില. ഇറാന്‍ ഉള്‍പ്പടെയുള്ള പെട്രോളിയം ഉത്പാദനരാജ്യങ്ങള്‍ ഉത്പാദനം വര്‍ധിപ്പിച്ചതാണ് വിലയില്‍ പെട്ടെന്ന് ഇടിവുണ്ടാകാനുള്ള കാരണം.

Leave A Reply

Your email address will not be published.