‘സവാരി’ നാളെ തീയേറ്ററുകളിലേക്ക്

0

സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി നവാഗതനായ അശോക് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം സവാരി നാളെ തീയേറ്ററുകളിലേക്ക്. തേക്കിന്‍കാട് മൈതാനവും പരിസരപ്രദേശങ്ങളും പ്രധാന ലൊക്കേഷനാക്കി ഒരുക്കുന്ന ചിത്രത്തില്‍ പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വം അധികൃതരുടെ സഹായി ആയാണ് സുരാജ് എത്തുന്നത്.

ഓപ്പണ്‍ഡ് ഐ ക്രീയേഷന്‍സിന്റെ ബാനറില്‍ റോയല്‍ വിഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നിര്‍ണായകമായ ഒരു അതിഥി വേഷത്തില്‍ നടന്‍ ദിലീപ് എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. സിനിമയില്‍ ദിലീപിന്റെ കഥാപാത്രമെന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇതാകും ദിലീപിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. കഴിഞ്ഞ വര്‍ഷമാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.

Leave A Reply

Your email address will not be published.