സംസ്ഥാനത്ത് ജൂലായ് 24 വരെ ശക്തമായ മഴ തുടരും

0

കോട്ടയം: ജൂലായ് 24 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.  ബംഗാള്‍ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. കേരള തീരത്ത് ന്യൂനമര്‍ദ പാത്തിയും നിലവിലുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തില്‍ ശക്തമായ മഴയും കാറ്റുമുണ്ടാവും. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും വടക്കന്‍ കേരളത്തിലുമാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇതുകാരണം കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.