ജനാധിപത്യത്തിലെ സുപ്രധാന ദിനമാണ് ഇന്നെന്ന് പ്രധാനമന്ത്രി

0

ന്യൂഡല്‍ഹി: പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ സുപ്രധാന ദിനമാണ് ഇന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ല്‍ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തു​ന്ന പ്ര​മേ​യം ഇന്ന് ലോ​ക്​​സ​ഭ​യി​ല്‍ ച​ര്‍​ച്ച ചെ​യ്​​ത്​ വോ​ട്ടി​നി​ടാന്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. ക്രിയാത്മകവും തുറന്ന ചര്‍ച്ചക്കുമായി സഹപ്രവര്‍ത്തകരായ എം.പിമാര്‍ ഈ അവസരത്തെ ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നു. രാജ്യത്തെ ജനങ്ങളോടും ഭരണഘടനയോടും നാം കടപ്പെട്ടിരിക്കുന്നു. ഇന്നത്തെ ദിവസം ജനങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Leave A Reply

Your email address will not be published.