സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍

0

തിരുവനന്തപുരം: മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യ അതിഥിയായി ക്ഷണിക്കുമെന്ന് സിനിമ സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍. നാളെ ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ മോഹന്‍ലാലിന് ക്ഷണക്കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ലാല്‍ പങ്കെടുത്താല്‍ ചടങ്ങിന്‍റെ ശോഭ കുറയും എന്ന് പറയുന്ന വാദത്തിന് യുക്തിയില്ലെന്നും മുഖ്യാതിഥി വേണ്ടെന്നുള്ള വാദത്തിനോട് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു. ചരിത്രമറിയാതെയാണ് ഇപ്പൊ നടക്കുന്ന വിവാദങ്ങള്‍ക്ക് പിന്നിലുള്ളവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ മന്ത്രി, നേരത്തെ സിനിമ നടന്‍ സൂര്യ മുഖ്യ അതിഥി ആയിട്ടുണ്ടെന്നും ഇന്ദ്രന്‍സ് അടക്കം മറ്റാര്‍ക്കും പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.