കണ്ണൂരില്‍ ക്ഷേ​ത്ര​ത്തി​ന്‍റെ ഭ​ണ്ഡാ​രം കു​ത്തിപ്പൊ​ളി​ച്ച്‌ ക​വ​ര്‍​ച്ച

0

കണ്ണൂര്‍: ക​ണ്ണാ​ടി​പ്പ​റ​മ്ബ് ചേ​ലേ​രി​യി​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ ഭ​ണ്ഡാ​രം കു​ത്തിപ്പൊ​ളി​ച്ച്‌ ക​വ​ര്‍​ച്ച. ചേ​ലേ​രി ഈ​ശാ​നമം​ഗ​ലം ക്ഷേ​ത്ര​ത്തി​ന്‍റെ പു​റ​ത്തു​ള്ള ഭ​ണ്ഡാ​ര​വും നാ​ല​മ്ബ​ല​ത്തി​നു​ള്ളി​ലു​ള്ള ര​ണ്ട് ഭ​ണ്ഡാ​ര​വു​മാ​ണ് കു​ത്തിപ്പൊളിച്ച്‌ ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ലെ ഓ​ഫീ​സ് റി​ക്കാ​ര്‍​ഡു​ക​ളും മ​റ്റും വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. ഭ​ണ്ഡാ​ര​ത്തി​ല്‍ നി​ന്നും ഓ​ഫീ​സി​ല്‍ നി​ന്നും പ​ണം ന​ഷ്ട​പ്പെ​ട്ട​ത് തി​ട്ട​പ്പെ​ടു​ത്തി വ​രി​ക​യാ​ണ്.

പു​ല​ര്‍​ച്ചെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ പൂ​ജാ​രി​യാ​ണ് ക​വ​ര്‍​ച്ച ന​ട​ന്നുവെന്ന് മനസിലാക്കിയത്. മോ​ഷ്ടാ​ക്ക​ള്‍ ശ്രീ​കോ​വി​ലി​ല്‍ ക​യ​റി​യി​ട്ടി​ല്ലെന്ന് ക്ഷേ​ത്ര ക​മ്മി​റ്റി ഭാരവാഹികള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.

​വി​വ​ര​മ​റി​ഞ്ഞ് മ​യ്യി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ണ്ണൂ​രി​ല്‍ നി​ന്നും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് വ​ള​പ​ട്ട​ണം സി​ഐ എം.​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.

Leave A Reply

Your email address will not be published.