റോജേര്‍സ് കപ്പ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുന്നതായി റോജര്‍ ഫെഡറര്‍

0

ടൊറോന്റോ : ആഗസ്തില്‍ ആരംഭിക്കുന്ന റോജേര്‍സ് കപ്പ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുന്നതായി റോജര്‍ ഫെഡറര്‍. യു എസ് ഓപ്പണില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനാലാണ് റോജേര്‍സ് കപ്പില്‍ നിന്നും പിന്‍മാറുന്നതായി ഫെഡറര്‍ അറിയിച്ചിരിക്കുന്നത്.

രണ്ടു തവണ റോജേര്‍സ് കപ്പ് ടൂര്‍ണമെന്റ് ചാമ്ബ്യനായിരുന്നു ഫെഡറര്‍. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുക എന്നത് ഖേദ പൂര്‍ണമായ തീരുമാനമായിരുന്നു. ടൂര്‍ണമെന്റ് നഷ്ടപ്പെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നു ഫെഡറര്‍ പറഞ്ഞു.

ആഗസ്റ്റ് 6 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ 19 രാജ്യങ്ങളില്‍ നിന്നായി 20 കളിക്കാരാണ് പങ്കെടുക്കുന്നത്.

Leave A Reply

Your email address will not be published.