ഇന്ത്യന്‍ സൈക്കിള്‍ താരങ്ങളുടെ വിസ അപേക്ഷ സ്വിസ് എംബസി തള്ളി

0

ന്യൂഡല്‍ഹി : ആറ് ഇന്ത്യന്‍ സൈക്കിള്‍ താരങ്ങളുടെ വിസ അപേക്ഷ സ്വിറ്റ്‌സര്‍ലാന്റ് എംബസി തള്ളി. 2018 ലോക ജൂനിയര്‍ സൈക്കിളിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള താരങ്ങളുടെ അപേക്ഷയാണ് എംബസി തള്ളിയത്. തന്നിരിക്കുന്ന അപേക്ഷയുടെ വിവരങ്ങള്‍ വിശ്വസനീയമല്ല എന്ന കാരണമാണ് എംബസി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

അതേസമയം സൈക്കിളിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ ഓങ്കാര്‍ സിങ്, ഏഷ്യന്‍ സൈക്കിളിംഗ് ഫെഡറേഷന്‍ എന്നിവര്‍ ചേര്‍ന്ന് താരങ്ങള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി വിസ അനുവദിച്ചു തരണമെന്ന് എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ് 15 മുതല്‍ 19 വരെയാണ് ലോക ജൂനിയര്‍ സൈക്കിളിംഗ് ചാമ്ബ്യന്‍ഷിപ്പ്. അമര്‍ സിങ്, ബിലാല്‍ അഹമദ് ദര്‍, ഗുര്‍പ്രീത് സിങ്, മനോജ് സാഹ്, നമന്‍ കപില്‍, വെങ്കപ്പ ശിവപ്പ എന്നിവരുടെ വിസ അപേക്ഷയാണ് സ്വിറ്റ്‌സര്‍ലാന്റ് എംബസി തള്ളിയത്.

Leave A Reply

Your email address will not be published.