ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്‌ബോള്‍;  ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

0

ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ദയനീയ തോല്‍വി.  ആറ് ഗോളുകള്‍ക്കാണ് മെല്‍ബണ്‍ സിറ്റി എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത്. ആദ്യപകുതിയിലായിരുന്നു മെല്‍ബണിന്‍റെ  ഇരുഗോളുകളും. മുപ്പതാം മിനിട്ടില്‍ ദാരിയോ വിദോസിചിന്‍റെ ഹെഡറിലൂടെ മെല്‍ബണ്‍ ലീഡ് പിടിച്ചു. മൂന്ന് മിനുട്ടിന് ശേഷം രണ്ടാം ഗോളെത്തി.

റിലേ മക്ഗ്രീയാണ് ആന്റണി സെസാരസ് നല്‍കിയ പന്ത് ബ്ലാസ്റ്റേഴ്‌സ് വലയിലെത്തിച്ചത്. രണ്ടാം പകുതിയിലും ആക്രമിച്ച്‌ കളിച്ച മെല്‍ബണ്‍ അന്‍പതാം മിനിട്ടില്‍ മൂന്നാംഗോള്‍ നേടി. ലാച്‌ലന്‍ വെയില്‍സാണ് ഓസീസിനായി ലക്ഷ്യം കണ്ടത്. അന്‍പത്തിയാറാം മിനിട്ടില്‍ വീണ്ടും റിലേ മക്ഗ്രീ. മക്ഗ്രീയുടെ ഡബിളില്‍ മെല്‍ബണിന് നാല് ഗോള്‍ ലീഡ്.

Leave A Reply

Your email address will not be published.