ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

0

മടിക്കേരി: ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ജൂലായ് 23ന് പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌. കര്‍ണാടകയിലെ മടിക്കേരി സ്വദേശിയായ രാജേഷ് (50)​ എന്നയാളെയാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ആഗസ്റ്റ് ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബംഗളൂരിലെ വീടിന് മുന്നില്‍ വച്ച്‌ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അമിത്, ഗണേഷ് എന്നിവരെ ഹൂബ്ളിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Leave A Reply

Your email address will not be published.